Monday, May 13, 2024
keralaNews

തൃശൂരില്‍ അപമര്യാദയായി പെരുമാറിയ അദ്ധ്യാപകരെ കോളേജ് വിദ്യാര്‍ത്ഥികള്‍ പൂട്ടിയിട്ടു

തൃശൂര്‍:വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അദ്ധ്യാപകനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരെ കോളേജിനുള്ളില്‍ പൂട്ടിയിട്ടു.                                                                                       

തൃശൂര്‍ അരണാട്ടുകരയിലെ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥികളാണ് അദ്ധ്യാപകരെ പൂട്ടിയിട്ട് സമരം നടത്തിയത്. വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അദ്ധ്യാപകനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സംഭവം.കഴിഞ്ഞ ദിവസം രാത്രി 11 മണിവരെ സ്‌കൂളിലെ അദ്ധ്യാപകരെ പൂട്ടിയിട്ടെന്നാണ് വിവരം. പോലീസെത്തി ഇവരെ തുറന്നുവിടുകയായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി അഞ്ച് അദ്ധ്യാപകരെയാണ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പൂട്ടിയിട്ടത്. ഒരു അദ്ധ്യാപിക ഉള്‍പ്പെടെയുള്ളരെ പൂട്ടിയിട്ടതായാണ് വിവരം.പ്രതിഷേധത്തിനാസ്പദമായ സംഭവം മൂന്ന് മാസം മുമ്പാണ് നടന്നത്.

ഗസ്റ്റ് അദ്ധ്യാപകനായി കോളേജില്‍ എത്തിയ ആള്‍ക്കെതിരെയായിരുന്നു വിദ്യാര്‍ത്ഥിനി പരാതി ഉന്നയിച്ച് രംഗത്തെത്തിയത്. വകുപ്പ് മേധാവി ഉള്‍പ്പെടെയുള്ള കോളേജിലെ അധികൃതര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടും നടപടിയെടുക്കാത്തതില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതാണ് പിന്നീട് അഞ്ച് അദ്ധ്യാപകരെ പൂട്ടിയിടുന്നതിലേക്ക് നയിച്ചത്. കേസന്വേഷണത്തിന്റെ ഭാഗമായി വൈകിട്ട് നാല് മണിക്ക് ഇരുകൂട്ടരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.