ശ്രീനിപുരത്ത് യൂത്ത് കോൺഗ്രസിന്റെ കൊടിമരം പുനസ്ഥാപിച്ചു

എരുമേലി: ശ്രീനിപുരത്ത് യൂത്ത് കോൺഗ്രസിന്റെ കൊടിമരം പുനരുദ്ധാരണവും പൊതു സമ്മേളനവും നടത്തി. ഡി സി സി ജനറൽ സെക്രട്ടറ പ്രകാശ് പുളിക്കൻ
സമ്മേളനം ഉദ്ഘാടനം ചെയ്തു. എരുമേലി മണ്ഡലം പ്രസിഡന്റ്‌ റ്റി വി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ഐ എൻ റ്റി യു സി പ്രസിഡന്റ് നാസർ പനച്ചി, ബ്ലോക്ക്‌ സെക്രട്ടറി റെജി അമ്പാറ,മുൻ നിയോജക മണ്ഡലം പ്രസിഡന്റ്‌ ബിനു മാറ്റക്കര, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പി ഡി ദിഗീഷ്, 22 ആം വാർഡ് മെമ്പർ സുനിൽ ചെറിയാൻ, ബിജു വഴിപ്പറമ്പിൽ, രാജൻ കാരമല, സിജി മുക്കാലി എന്നിവർ സംസാരിച്ചു.ബൂത്ത്‌ പ്രസിഡന്റ്‌ റിങ്കു, യൂത്ത് കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റ്‌ അജൻ ബാലകൃഷ്ണൻ, സെക്രട്ടറി അഭിലാഷ്, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ വിനീത്, സുനീഷ്, പ്രിനു, ജോമോൻ, അജിത്, ഷഹനാസ്, അനുരാജ്, ജിനുരാജ്, ജിഷ്ണു, ഉണ്ണി പരിപാടികൾക്ക് നേതൃത്വം നൽകി.