Saturday, May 4, 2024
keralaNewspolitics

 ക്രമക്കേടില്ല’, യുഡിഎഫ് പരാതികള്‍ ജില്ല കളക്ടര്‍ തളളി

കണ്ണൂര്‍: വീട്ടിലെ വോട്ടില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് യുഡിഎഫ് നല്‍കിയ പരാതികള്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ തളളി. പയ്യന്നൂരിലും പേരാവൂരിലും വീഴ്ചയില്ലെന്ന് പരാതി പരിശോധിച്ച ശേഷം ജില്ലാ കളക്ടര്‍ അറിയിച്ചു.   രണ്ടിടത്തും സഹായി വോട്ട് ചെയ്തത് ക്രമപ്രകാരമാണെന്നാണ് അന്വഷണ റിപ്പോര്‍ട്ടിലുളളത്. 106 വയസുളള വയോധികയെ നിര്‍ബന്ധിച്ച് വോട്ടുചെയ്യിച്ചെന്നായിരുന്നു പേരാവൂരിലെ യുഡിഎഫ് പ്രവര്‍ത്തകരുടെ പരാതി. എന്നാല്‍ വോട്ടറും മകളും നിര്‍ദേശിച്ചയാളാണ് വോട്ട് രേഖപ്പെടുത്താന്‍ സഹായിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.പയ്യന്നൂരില്‍ 92 വയസ് പ്രായമുളള വയോധികന്റെ വോട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ചെയ്‌തെന്നായിരുന്നു പരാതി. ഇവിടെയും വോട്ടര്‍ നിര്‍ദേശിച്ചിട്ടാണ് സഹായിയെ അനുവദിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ പരാതികള്‍ തളളിയത്.