Friday, May 17, 2024
keralaNews

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു.

തിരുവനന്തപുരം മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവേ രാവിലെ 6 മണിയോടെ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു.വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു.കടലിലേക്ക് ഒഴുകി പോയ വള്ളം കരയ്‌ക്കെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.