Saturday, May 4, 2024
HealthkeralaNews

കോവിഡ് വാക്‌സീന്‍ സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥത: 21 കാരി മരിച്ചു

കോവിഡ് വാക്‌സീന്‍ സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥത മൂലം ചികിത്സയിലായിരുന്ന 21 കാരി മരിച്ചു. ബിഎസ്ഡബ്ല്യു പൂര്‍ത്തീകരിച്ച കാസര്‍കോട് വാവടുക്കം സ്വദേശിനിയായ രഞ്ജിത (21) ആണു മരിച്ചത്. എംഎസ്ഡബ്ല്യു പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു.

ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ നിന്ന് ഓഗസ്റ്റ് മൂന്നിനാണ് കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. തുടര്‍ന്ന് കടുത്ത പനിയും ഛര്‍ദിയും കാരണം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറില്‍ രക്തം കട്ടപിടിച്ചെന്ന് പരിശോധനയില്‍ കണ്ടെത്തി ശസ്ത്രക്രിയ നടത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.