Friday, May 17, 2024
EntertainmentkeralaNews

ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന്:40 പേര്‍ വീതമടങ്ങിയ 3 പള്ളിയോടങ്ങള്‍ മാത്രമാണ് ഇത്തവണ ജലമേളയില്‍ അണിനിരക്കുക

ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന്. 40 പേര്‍ വീതമടങ്ങിയ 3 പള്ളിയോടങ്ങള്‍ മാത്രമാണ് ഇത്തവണ ജലമേളയില്‍ അണിനിരക്കുക. കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ചടങ്ങുകളില്‍ പ്രവേശനമുണ്ടാവില്ല.

രാവിലെ പാര്‍ത്ഥസാരഥി ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടങ്ങളെ വെറ്റിലയും പുകയിലയും നല്‍കി സ്വീകരിക്കും. തുടര്‍ന്ന് ക്ഷേത്രത്തില്‍ നിന്നുള്ള മാലയും പ്രസാദവും പള്ളിയോടങ്ങള്‍ക്ക് കൈമാറും. കേന്ദ്ര മന്ത്രി വി. മുരളീധരന്‍, മന്ത്രിമാരായ വീണ ജോര്‍ജ്, സജി ചെറിയാന്‍, ആന്റോ ആന്റണി എം.പി, കളക്ടര്‍ ദിവ്യ എസ് അയ്യര്‍, മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, മര്‍ഗ്ഗദര്‍ശക മണ്ഡല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി തുടങ്ങിവര്‍ ജലമേളയില്‍ അതിഥികളായി പങ്കെടുക്കും.

ഇക്കുറി 40 തുഴച്ചില്‍കാര്‍ വീതമുള്ള 3 പള്ളിയോടങ്ങള്‍ മാത്രമാണ് ജലമേളയില്‍ അണിനിരക്കുക. 3 മേഖലകളില്‍ നിന്നായി കോഴഞ്ചേരി, മാരാമണ്‍, കീഴ്വന്‍മഴി എന്നീ 3 പള്ളിയോടങ്ങളെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്.