Monday, May 6, 2024
keralaNews

ഒലവക്കോട് വീടിന്റെ ചായ്പ്പില്‍ നിന്നും പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി

പാലക്കാട് :ഒലവക്കോട് വീടിന്റെ ചായ്പ്പില്‍ നിന്നും പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി.ഉമ്മിണിയിലാണ് സംഭവം.പുലിക്കുഞ്ഞുങ്ങളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഡിഎഫ്ഒ ഓഫീസിലേക്ക് കൊണ്ടുപോയി.രണ്ട് കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലി പ്രവസിച്ചിട്ടതാണെന്നാണ് പ്രാഥമിക നിഗമനം.ദിവസങ്ങള്‍ക്ക് മുന്‍പ് ജനിച്ചതാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഡിഎഫ്ഒ ഓഫീസില്‍ എത്തിയ പുലിക്കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ പരിചരണങ്ങള്‍ നല്‍കിവരികയാണ്.തള്ളപ്പുലിയ്ക്കായുള്ള തെരച്ചിലും വനംവകുപ്പ് ആരംഭിച്ചു.വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് ഉമ്മിണി.പുലിക്കുഞ്ഞുങ്ങളെ കണ്ടതോടെ ആശങ്കയിലാണ് പ്രദേശവാസികള്‍.