Monday, April 29, 2024
keralaNews

കോവിഡ് മരണ കണക്കില്‍ വൈരുദ്യമെന്ന് പ്രതിപക്ഷം.

കേരളത്തിലെ കോവിഡ് മരണ കണക്കില്‍ വൈരുദ്യമെന്ന് പ്രതിപക്ഷം. വിവരവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ കോവിഡ് മരണങ്ങള്‍ 23,486. എന്നാല്‍ ആരോഗ്യ വകുപ്പ് ഇന്നലെ നല്‍കിയ പത്ര കുറിപ്പ് പ്രകാരം മരണം 16170 മാത്രം. ഇന്‍ഫര്‍മേഷന്‍ കേരള മറുപടി നല്‍കിയത് ഈ മാസം 23 ന്. ആരോഗ്യ വകുപ്പിന്റെ ഇന്നലെ വരെയുള്ള കണക്ക് എടുത്താലും 7316 മരണങ്ങളുടെ വ്യത്യാസമാണുള്ളത്. പ്രതിപക്ഷ നേതാവാണ് കണക്ക് സഭയില്‍ അവതരിപ്പിച്ച്ത്.