Tuesday, May 14, 2024
HealthkeralaNews

വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. വയനാട്ടിലെ ഈ വര്‍ഷത്തെ ആദ്യ കുരങ്ങുപനി കേസ് സ്ഥിരീകരിച്ചു.

തിരുനെല്ലി പഞ്ചായത്തിലെ 24കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വനവുമായി ബന്ധപ്പെട്ട ജോലിയില്‍ ഏര്‍പ്പെട്ട യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതോടെ അപ്പപ്പാറ സിഎച്ച്സിയില്‍ ചികിത്സ തേടുകയായിരുന്നു.

കുരങ്ങുപനി സംശയിച്ചതോടെ വയനാട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പിന്നീട് ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ നടത്തിയ സാംപിള്‍

പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പഞ്ചായത്തിലെ 21 പേരുടെ സാംപിള്‍ പരിശോധിച്ചു. ഇതുവരെ ആര്‍ക്കും രോഗം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഒരു മാസംമുമ്പ് കര്‍ണാടകയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചത് മുതല്‍ത്തന്നെ ജില്ലയിലും മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടങ്ങിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.