Tuesday, April 30, 2024
keralaNews

ജ്യോതിഷ വാസ്തു രത്ന അവാർഡ് തലയോലപ്പറമ്പ് സ്വദേശിക്ക്.

തലയോലപ്പറമ്പ്: ജ്യോതിഷത്തിലും വാസ്തുവിദ്യയിലും നേടിയ വൈദഗ്ദ്ധ്യം പ്രമാണിച്ച് മുബൈ ആസ്ഥാനമായുള്ള ജ്വാല പബ്ലിക്കേഷൻസ് നൽകിയ 2021 ലെ ജ്യോതിഷ വാസ്തു രത്ന അവാർഡ് തലയോലപ്പറമ്പ് സ്വദേശി പ്രീതി ഉണ്ണികൃഷ്ണന് ലഭിച്ചു. വർഷങ്ങളായി കുടുംബ സമ്മേതം ഡൽഹിയിൽ താമസിക്കുന്ന പ്രീതി തലയോലപ്പറമ്പ് കണിയാംപടിക്കൽ പരേതനായ നീല കണ്ടൻ നായരുടെയും ജയശ്രീ നായരുടെയും മകളാണ്. ഭർത്താവ് ഉണ്ണികൃഷ്ണൻ മകൻ വിനയാക് ഉണ്ണികൃഷ്ണൻ .മുംബൈ മാട്ടുംഗ മലയാളി സമാജം ആഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത നടിയും നർത്തകിയുമായ നിമിഷാ നായർ ഉപഹാരവും ആധര പത്രവും നൽകി ആധാരിച്ചു.