Sunday, May 5, 2024
HealthkeralaNews

കോവാക്‌സീന്‍ ‘ട്രയല്‍’ അവസാനിപ്പിക്കുന്നു

ഇന്ത്യയുടെ കോവിഡ് പ്രതിരോധ കുത്തിവയ്പിന്റെ ഭാഗമായ കോവാക്‌സീന്‍ പരീക്ഷണാര്‍ഥം നല്‍കുന്നത് അവസാനിപ്പിക്കുന്നു. മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ മികച്ച ഫലപ്രാപ്തി ചൂണ്ടിക്കാട്ടിയതു പരിഗണിച്ചാണിത്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കു കീഴിലെ വിദഗ്ധ സമിതി ഇതിനുള്ള ശുപാര്‍ശ നല്‍കി. അന്തിമ തീരുമാനം ഡിസിജിഐയുടേതാണ്.കോവാക്‌സീന് അടിയന്തര അനുമതി നല്‍കുന്ന ഘട്ടത്തില്‍ മൂന്നാം ഘട്ട ട്രയല്‍ പൂര്‍ത്തിയായിരുന്നില്ല. ഇതു പരിഗണിച്ചാണ് പരീക്ഷണാര്‍ഥം കുത്തിവയ്പ് നല്‍കിയാല്‍ മതിയെന്നു തീരുമാനിച്ചത്. ഇതുപ്രകാരം കോവാക്‌സീന്‍ സ്വീകരിക്കുന്നയാള്‍ പ്രത്യേക സമ്മതപത്രത്തില്‍ ഒപ്പിടണം. വാക്‌സീന്‍ മൂലം വിപരീതഫലമുണ്ടായെന്നു തെളിഞ്ഞാല്‍ നഷ്ടപരിഹാരം അടക്കം കമ്പനി നല്‍കണമെന്നതായിരുന്നു വ്യവസ്ഥ.