Tuesday, May 14, 2024
keralaLocal News

ചെറുവള്ളി എസ്റ്റേറ്റില്‍ ബൂത്ത് കമ്മറ്റി രൂപീകരിച്ചു .

കെപിസിസിയുടെ തീരുമാനപ്രകാരം 26/1/20 ല്‍ കേരളത്തിലെ എല്ലാ ബൂത്ത് കമ്മറ്റികളും പുനഃ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് എരുമേലി മണ്ഡലത്തിലെ 150 ആം ബൂത്ത്  ചെറുവള്ളി എസ്റ്റേറ്റ് തിരെഞ്ഞെടുപ്പ് നടന്നു.

കെ എം ഷാജഹാന്റെ അധ്യഷതയില്‍ കൂടിയ ബൂത്ത് തെരഞ്ഞെടുപ്പ് ബൂത്ത് ഇന്‍ചാര്‍ജ് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി അംഗം പി. കെ കൃഷ്ണകുമാര്‍ നേതൃത്വം നല്‍കി. മുഹമ്മദ് അനസ് പ്രസിഡന്റായി 20 അംഗ കമ്മറ്റിയും തിരഞ്ഞെടുത്തു. പുതിയ കമ്മറ്റിയുടെ നേതൃത്തില്‍ ഡല്‍ഹിയില്‍ സമരം ചെയുന്ന കര്‍ഷകര്‍ക്ക് ദീപങ്ങള്‍ തെളിയിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പരിപാടിയില്‍ ബൈജു. എസ് ഏണസ്റ്റ്, ശശി, നൗഫല്‍, ഗീത കുമാരി , വള്ളി , കൃഷ്ണന്‍കുട്ടി. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.