Saturday, May 4, 2024
keralaNews

കോഴിക്കോട് സ്വദേശിയുടെ രണ്ടാം കോവിഡ് പരിശോധനയും പോസീറ്റിവ്

കോഴിക്കോട്: ഒമിക്രോണ്‍ സംശയത്തെ തുടര്‍ന്ന് കോഴിക്കോട് സ്വദേശിയുടെ സ്രവം പരിശോധനയില്‍  രണ്ടാം കോവിഡ് പരിശോധനയും പോസീറ്റിവ്.ഇയാള്‍ക്ക് സംസ്ഥാനത്തെ നാല് ജില്ലകളിലുള്ളവരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി ഈ ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്. ഇദ്ദേഹം ഫൈസര്‍ വാക്സിന്റെ രണ്ട് ഡോസും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചിട്ടുണ്ട്.നിലവില്‍ ഈ ഡോക്ടര്‍ക്കോ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കോ ഗുരുതരമായ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. എന്നാല്‍ കൊറോണ സ്ഥിരീകരിച്ച് എട്ട് ദിവസമായിട്ടും അസുഖം ഭേദമാകാത്ത സാഹചര്യത്തിലാണ് ജനിതക പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഇയാളുടെ അമ്മയ്ക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. ഇവര്‍ക്കും കാര്യമായ ലക്ഷണങ്ങളില്ല.