Saturday, May 11, 2024
keralaNews

എരുമേലിയിൽ കരിങ്കിലിന് വില കൂട്ടില്ല ; മൂന്ന് മാസം കൂടി തുടരും. 

എരുമേലിയിൽ കരിങ്കിലിന് വില കൂട്ടില്ല – എന്നാൽ മൂന്ന് മാസം കൂടി തുടരുമെന്നും  അതിന് ശേഷം പഞ്ചായത്ത് ,തൊഴിലാളികൾ , ലോറി ഉടമകൾ , പാറമട മാനേജ്മെന്റ് എന്നിവരുമായി ചർച്ച ചെയ്ത് വില കൂട്ടുന്നത് സംബന്ധിച്ച് തീരുമാനിക്കാനും ചർച്ചയിൽ ധാരണയായി,എരുമേലി പോലീസ്  എസ് എച്ച് ഒ സജി ചെറിയാന്റെ നേതൃത്വത്തിൽ സ്റ്റേഷനിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത് .
എരുമേലിയിലെ  പാറമടകളിൽ  കരിങ്കിലിന് വില കൂട്ടിയതിൽ
പ്രതിഷേധിച്ച് ഇന്ന് രാവിലെ ടിപ്പർ ലോറി ഓണേഴ്സ് / ഡ്രൈവർ / കോൺ ട്രാക്റ്റേഴ്സ് പഞ്ചായത്ത്  കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു.ഇതേ തുടർന്നായിരുന്നു ചർച്ച .150 അടി റിപ്പർ ലോഡിന് നേരത്തെ 3000 രൂപയായിരുന്നു . 1  അടി കരിങ്കല്ലിന് 20 രൂപയും.എന്നാൽ ലോഡിന് 200 രൂപ വർദ്ധിപ്പിച്ച
തോടെയാണ് പ്രതിഷേധം ഉയർന്നത്.ഇന്ന് എരുമേലി പോലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ ടിപ്പർലോറി ഓണേഴ്സ് / ഡ്രൈവർ / കോൺ ട്രാക്റ്റേഴ്സ്  പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഷാമോൻ, സെക്രട്ടറി പ്രശാന്ത് , നിസ്റ്റാം, അൻസർ മുക്കൂട്ടുതറ , ജിബിൻ , പാറമട പ്രതിനിധികളായ സന്തോഷ് ,റോഷൻ,റജി,ദാസ് എരുമേലി പോലീസ് എസ് എച്ച് ഒ സജി ചെറിയാൻ എന്നിവരും പങ്കെടുത്തു.