Monday, April 29, 2024
keralaNews

സന്ദീപ് കൊലക്കേസില്‍ പൊലീസിനെ തള്ളി കോടിയേരി ബാലകൃഷ്ണന്‍.

സന്ദീപ് കൊലക്കേസില്‍ പൊലീസിനെ തള്ളി കോടിയേരി ബാലകൃഷ്ണന്‍. സന്ദീപിനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് ,ബി.ജെ.പി സംഘമെന്ന് കോടിയേരി പറഞ്ഞു. ആര്‍എസ്എസ് ബന്ധമില്ലെന്ന് അന്വേഷണം കഴിയും മുന്‍പ് പൊലീസ് പറയരുതായിരുന്നു. കൊലപാതകം നടത്തി സിപിഎമ്മിനെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കില്ല. കൊലയ്ക്ക് പകരം കൊല സിപിഎം രീതിയില്ല. സമാധാനപരമായി പ്രതിഷേധിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.