Friday, May 17, 2024
keralaNews

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണി ജീവനൊടുക്കി.

എറണാകുളം പറവൂരിലെ ഭര്‍തൃവീട്ടില്‍ ഗര്‍ഭിണി ജീവനൊടുക്കി. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി അമലയാണു മരിച്ചത്. ഭര്‍തൃവീട്ടിലെ പീഡനമാണു മരണകാരണമെന്നു ബന്ധുക്കള്‍ പറഞ്ഞു.ബന്ധുക്കളുമായി സംസാരിക്കാന്‍ അമലയെ അനുവദിച്ചില്ലെന്ന് ബന്ധു ലാവണ്യ ആരോപിച്ചു. അമല ഗര്‍ഭിണിയാണെന്ന വിവരം പോലും അറിയിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപണമുയര്‍ത്തുന്നു.