Monday, April 29, 2024
keralaNews

കോളേജിലെ റാഗിങ്; കണ്ണൂര്‍ നെഹര്‍ കോളേജിലെ ആറുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കോളേജ് വിദ്യാര്‍ത്ഥി പി.അന്‍ഷാദിനെ സീനിയേഴ്‌സ് മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ണൂരിലെ നെഹര്‍ ആറുപേര്‍ അറസ്റ്റില്‍.മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുല്‍ ഖാദര്‍, മുഹമ്മദ് മുസമ്മില്‍, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ് സഫ്വാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെയാണ് ചക്കരക്കല്‍ പൊലീസ് ആറുപേരെയും വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി പി അന്‍ഷാദിനെ ഒരു സംഘം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ശുചിമുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു.പണം ആവശ്യപ്പെട്ടും,പെണ്‍കുട്ടികളോട് സംസാരിക്കുന്നോ എന്ന് ചോദിച്ചുമായിരുന്നു മര്‍ദ്ദനം. അടിപിടി കേസായി രജിസ്റ്റര്‍ ചെയ്ത ചക്കരക്കല്‍ പൊലീസ് തുടരന്വേഷണത്തില്‍ സംഭവത്തിന്റെ ഗൗരവത്തില്‍ പ്രതികള്‍ക്ക് എതിരെ റാഗിംഗ് കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. ആന്റി റാഗിംഗ് നിയമം കൂടി ചേര്‍ത്തതോടെ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഈ ക്യാംപസില്‍ പഠിക്കാനാകില്ല.