Tuesday, April 30, 2024
keralaNews

ചക്രവാതച്ചുഴി അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായേക്കും; കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപക മഴ

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായി മാറി നവംബര്‍ 11ന് അതിരാവിലെ തമിഴ്‌നാടിന്റെ വടക്കന്‍ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യത.

മധ്യ കിഴക്കന്‍ അറബികടലില്‍ നിലനിന്നിരുന്ന തീവ്ര ന്യൂനമര്‍ദം മധ്യ അറബിക്കടലില്‍ ന്യൂനമര്‍ദമായി ശക്തി കുറഞ്ഞു. അടുത്ത 3 ദിവസം പടിഞ്ഞാറു – തെക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യത. കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി സാധാരണ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.