Sunday, May 5, 2024
keralaNews

ജൂലൈ 24ലെ കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

കാലിക്കറ്റ് സര്‍വകലാശാല ജൂലൈ 24ന് (ശനിയാഴ്ച) നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.കാലിക്കറ്റ് സര്‍വകലാശാലാ ഓഫീസുകള്‍ ഉള്‍പ്പെടുന്ന ചില പ്രദേശങ്ങള്‍ ഡി സോണില്‍ ഉള്‍പ്പെട്ടതിനാല്‍ പുറമേ നിന്നുള്ളവര്‍ക്ക് ജൂലായ് 23 വെള്ളിയാഴ്ച മുതല്‍ നിയന്ത്രണം നീങ്ങുന്നതു വരെ സര്‍വകലാശാലയിലേക്ക് പ്രവേശനമുണ്ടാകില്ല. വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.