Saturday, April 20, 2024
keralaNews

അമ്മയും കുഞ്ഞും വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍

ചെങ്ങന്നൂര്‍ കോവിഡ് ബാധിച്ചു മരിച്ച യുവാവിന്റെ ഭാര്യയും മകനും വിഷം ഉള്ളില്‍ ചെന്നു മരിച്ചു. ഹരിപ്പാട് വെട്ടുവേനി നെടുവേലില്‍ സൂര്യന്‍ ഡി. നമ്പൂതിരിയുടെ ഭാര്യ അദിതി (25), മകന്‍ കല്‍ക്കി (5 മാസം) എന്നിവരാണു മരിച്ചത്. അദിതിയുടെ വീടായ ചെങ്ങന്നൂര്‍ ആലാ വിളവില്‍ വീട്ടില്‍ തിങ്കള്‍ രാത്രി പന്ത്രണ്ടോടെയാണ് ഇരുവരെയും വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടത്.തിരുവല്ലയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹരിപ്പാട് ഗ്രൂപ്പ് മേല്‍ശാന്തി സൂര്യനും (31) അമ്മ ശ്രീദേവി അന്തര്‍ജനവും (57) കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ എട്ടിനു മരിച്ചിരുന്നു. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്നു മനോവിഷമത്തിലായിരുന്നു അദിതി. ശിവദാസ് ഇന്ദിരാ ദേവി ദമ്പതികളുടെ മകളാണ്.