Monday, May 6, 2024
keralaNews

ജോലി തട്ടിപ്പ് : 81 ലക്ഷം തട്ടിയ മുന്‍ സെക്രട്ടറിയേറ്റ് ജീവനക്കാന്‍ അറസ്റ്റില്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ മുന്‍ സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ അറസ്റ്റില്‍. മലയന്‍കീഴ് സ്വദേശിയും പരാതിക്കാരിയുടെ ബന്ധുവുമായ ഷൈജിന്‍ ബ്രിട്ടോയാണ് ബാലരാമപുരം പൊലീസിന്റെ പിടിയിലായത്. രാമപുരം സ്വദേശിയുടെ പക്കല്‍ നിന്ന് 81 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയത്. രാമപുരം സ്വദേശി അംബികയാണ് തട്ടിപ്പിനിരയായത്. അംബികയുടെ മകന്‍ ജിതിന്‍ ജോണിന് സെക്രട്ടറിയേറ്റില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് അംബികയുടെ ബന്ധു കൂടിയായ ഷൈജിന്‍ ബ്രിട്ടോ പണം തട്ടിയത്. സെക്രട്ടറിയേറ്റ് അസിസ്റ്റന്റായി ജോലി വാങ്ങി നല്‍കാമെന്നായിരുന്നു ഷൈജിന്‍ ബ്രിട്ടോയുടെ വാഗ്ദാനം. ഇത് വിശ്വസിപ്പിച്ച് 2021 ഏപ്രില്‍ 21 മുതല്‍ 2022 ഫെബ്രുവരി 7 വരെ പല ഘട്ടങ്ങളിലായി എണ്‍പത്തി ഒന്ന് ലക്ഷത്തി പതിനയ്യായിരം രൂപയാണ് ഷൈജിന്‍ ബ്രിട്ടോ തട്ടിയെടുത്തത്. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെയാണ് അംബിക ബാലരാമപുരം പൊലീസിന് പരാതി നല്‍കിയത്.