Saturday, May 4, 2024
indiaNewspolitics

കോണ്‍ഗ്രസ് ആസ്ഥാനത്തിന് 12 ലക്ഷത്തിന്റെ കുടിശിക

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് 12,69,902 രൂപ വാടക കുടിശിക.സാമൂഹിക പ്രവര്‍ത്തകനായ സുജിത് പട്ടേല്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. അക്ബര്‍ റോഡിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് 12,69,902 രൂപ വാടക കുടിശിക.2012 ഡിസംബറിലാണ് ഈ കെട്ടിടത്തിന് അവസാനമായി വാടക നല്‍കിയിട്ടുള്ളത്.സമാനമായി ജന്‍പഥ് റോഡിലുള്ള സോണിയയുടെ വസതിക്ക് 4,610 രൂപ വാടക നല്‍കാനുണ്ട്. അവസാനമായി വാടക കൊടുത്തത് 2020 സെപ്റ്റംബറിലാണ്. സോണിയാ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി വിന്‍സെന്റ് ജോര്‍ജ്ജിന് 5,07,911 രൂപ വാടക കുടിശികയുണ്ട്. ന്യൂഡല്‍ഹിയിലെ ചാണക്യപുരിയിലെ ബംഗ്ലാവിലാണ് ഇദ്ദേഹം താമസിക്കുന്നത്. ഇവിടെ അവസാനമായി വാടക അടച്ചത് 2013 ഓഗസ്റ്റിലാണ്.സോണിയാ ഗാന്ധിക്ക് അഴിമതി നടത്താന്‍ കഴിയാത്തത് കൊണ്ടാണ് വാടക നല്‍കാന്‍ കഴിയാത്തതെന്ന് ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗ പരിഹസിച്ചു. ‘ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷം സോണിയ ഗാന്ധിക്ക് അഴിമതി നടത്താന്‍ പറ്റാത്തത് കൊണ്ട് വാടക കൊടുക്കാനും കഴിയുന്നില്ല. അവര്‍ക്ക് അഴിമതി നടത്താന്‍ കഴിയുന്നില്ല എന്നത് വ്യക്തമാണ്.അതുകൊണ്ട് എല്ലാവരും രാഷ്ട്രീയ ഭേദമന്യേ ഒരു മനുഷ്യനെന്ന നിലയില്‍ അവരെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.സോണിയഗാന്ധിറിലീഫ്ഫണ്ട് എന്ന പേരില്‍ ഒരു ക്യാമ്പെയിന്‍ ആരംഭിച്ചിരിക്കുകയാണ്. ഞാന്‍ അവരുടെ അക്കൗണ്ടിലേക്ക് 10 രൂപ അയച്ചിട്ടുണ്ട്. എല്ലാവരും അവരെ സഹായിക്കണമെന്നും’ അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നു. പണം കൈമാറിയതിന്റെ സ്‌ക്രീന്‍ ഷോട്ടും ഇദ്ദേഹം പങ്കു വച്ചിട്ടുണ്ട്.