Friday, April 19, 2024
keralaLocal NewsNews

പാറത്തോട്ടില്‍ തീ വെച്ച് നശിപ്പിച്ച തണല്‍ മരത്തിന് പുതു ജീവന്‍ നല്കി.

ഈ തണല്‍മരമായിരുന്നു ഈ ഗ്രാമത്തിന്റെ മുഖം.ഈ മരത്തിന്റെ ചില്ലകളില്‍ വന്നിരുന്ന പക്ഷികളും -ഈ മരച്ചുവട്ടില്‍ തണല്‍ നോക്കി അല്‌പേ നേരം വിശ്രമിക്കാത്തവരും ഇവിടെയില്ല.എന്നിട്ടും ചിലര്‍ ഈ പാവം തണല്‍ മരത്തെ തീവച്ച് നശിപ്പിച്ചു.പാറത്തോട് എന്ന കൊച്ചുഗ്രാമത്തെ പരിചയപ്പെടുത്തിയിരുന്ന തണല്‍മരമാണ് ഇന്ന് പ്രകൃതി സ്‌നേഹികളില്‍ വേദനയായി മാറിയത്.
മരം മുറിക്കുന്നതിനു മുന്‍പ് അതിനോട് അനുവാദം ചോദിക്കുന്ന ഭാരതീയന്റെ പാരമ്പര്യം അഭിമാനത്തോടെ പൂര്‍വ്വം ചിന്തിക്കുന്ന ഈ കാലത്താണ് റോഡരികിലെ തണല്‍ മരത്തെ അവര്‍ അഗ്‌നിക്കിരയാക്കിയത്. എല്ലാവര്‍ക്കും അല്പം തണല്‍ നല്‍കാന്‍ സദാ നേരം വെയിലത്ത് നില്‍ക്കുകയും – ‘എന്നെ കൊല്ലരുതേ’ എന്ന് ഓരോ വൃക്ഷവും നമ്മോട് ഇലകളും -ചിലകളും നമ്മോട് പറയുന്നുണ്ടാകും .
പക്ഷെ ……. വന്‍ ദുരന്തങ്ങളും ദുരിതങ്ങളും ക്ഷണിച്ചു വരുത്തുന്ന ചിലര്‍ അത് കേള്‍ക്കുകയോ – കാണുകയോ ഇല്ല ……എന്നാലും ഇവിടെ കുറേ നല്ലയാളുകള്‍ ഉണ്ടെന്ന് കൂടി അവര്‍ ഓര്‍ക്കണം. ……പാറത്തോട്ടില്‍ തീ വെച്ച് നശിപ്പിച്ച മരത്തിന് പ്രസിദ്ധ മരം ചികിത്സാ വിദഗ്ധന്‍ ബിനുവിന്റെ നേതൃത്വത്തില്‍ പുതു ജീവന്‍ നല്കി .