Friday, May 17, 2024
indiaNewsSports

ഐപിഎല്‍ 2022 സീസണ് മുമ്പുള്ള മെഗാതാരലേലം ആരംഭിച്ചു.

ബെംഗളൂരു: ഐപിഎല്‍ 2022 സീസണ് മുമ്പുള്ള മെഗാതാരലേലം ആരംഭിച്ചു. ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ് ആദ്യം ലേലത്തില്‍ പോയ താരം. ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്സ് ടീമിലെത്തിച്ചു. 12.25 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിളിച്ചെടുത്ത ശ്രേയസ് അയ്യരാണ് ഇതുവരെ ഏറ്റവും കൂടുതല്‍ വില ലഭിച്ച താരം.കാഗിസോ റബാദയെ 9.25 കോടിക്ക് പഞ്ചാബ് കിങ്സും പാറ്റ് കമ്മിന്‍സിനെ 7.25 കോടിക്ക് കൊല്‍ക്കത്തയും വിളിച്ചെടുത്തു. മുഹമ്മദ് ഷമിയെ 6.225 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി.6.25 കോടിക്ക് ഡേവിഡ് വാര്‍ണര്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍. ക്വിന്റണ്‍ ഡിക്കോക്കിനെ 6.75 കോടിക്ക് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് സ്വന്തമാക്കി. ഫാഫ് ഡുപ്ലെസിയെ 7 കോടിക്ക് സ്വന്തമാക്കി ആര്‍സിബി.ബെംഗളൂരുവിലെ ഹോട്ടല്‍ ഐടിസി ഗാര്‍ഡനിയയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ തന്നെ ലേലം ആരംഭിച്ചു. 2018 മുതല്‍ താരലേലം നടത്തുന്ന ഹ്യൂ എഡ്മീഡ്സ് തന്നെയാണ് മെഗാതാരലേലവും നിയന്ത്രിക്കുന്നത്.