Friday, May 17, 2024
keralaNewsUncategorized

അടിയന്തിര സാഹചര്യങ്ങളില്‍ പറന്നെത്താന്‍ പോലീസിന് ഖൂര്‍ഖ ജീപ്പുകള്‍ എത്തുന്നു .

എരുമേലി,മണിമല,മുണ്ടക്കയം
പോലീസ് സ്റ്റേഷനുകള്‍ക്കും ഖൂര്‍ഖ ജീപ്പുകള്‍ ലഭിക്കും
തിരുവനന്തപുരം: മലയോര – നക്‌സല്‍ ബാധിത മേഖലളില്‍ പറന്നെത്താന്‍ കേരളാ പോലീസിന് ഖൂര്‍ഖ ജീപ്പുകള്‍ എത്തുന്നു. ദുര്‍ഘടപ്രദേശങ്ങളില്‍ യാത്ര ചെയ്യുന്നതിന് സഹായകരമാകുന്നതിനായി വാങ്ങിയ പുതിയ 46 ഫോഴ്‌സ് ഗൂര്‍ഖ വാഹനങ്ങളാണ് വിവിധ സ്റ്റേഷനുകള്‍ക്ക് കൈമാറിയത്. പോലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് എബ്രഹാം കമ്പനി പ്രതിനിധികളില്‍നിന്ന് വാഹനങ്ങള്‍ ഏറ്റുവാങ്ങി പോലീസ് സ്റ്റേഷനുകള്‍ക്ക് കൈമാറി.
നക്‌സല്‍ ബാധിത പ്രദേശങ്ങളിലെയും ഉയര്‍ന്ന പ്രദേശങ്ങളിലെയും പോലീസ് സ്റ്റേഷനുകള്‍ക്കാണ് വാഹനങ്ങള്‍ നല്‍കിയത്. ഫോര്‍വീല്‍ ഡ്രൈവ് എ.സി വാഹനത്തില്‍ ആറു പേര്‍ക്ക് സഞ്ചരിക്കാം. സ്റ്റേറ്റ് പ്ലാന്‍, പോലീസ് നവീകരണപദ്ധതി എന്നിവപ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് വാഹനങ്ങള്‍ വാങ്ങിയത്. ഒരു വാഹനത്തിന് 13.25 ലക്ഷം രൂപയാണ് വില. മുമ്പ് മഹീന്ദ്രയുടെ ഓഫ്‌റോഡ് വാഹനങ്ങള്‍ പൊലീസിന്റെ ആവശ്യങ്ങള്‍ക്ക് വാങ്ങിയിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് കേരളാ പൊലീസ് ഫോഴ്‌സിന്റെ ഗൂര്‍ഖ 4ഃ4                                                                                                     വാഹനങ്ങള്‍ വാങ്ങുന്നത്.

ഫോഴ്‌സിന്റെ ഓഫ് റോഡ് വാഹനമായ ഗൂര്‍ഖയുടെ ബിഎസ് 6 വകഭേദം വിപണിയിലെത്തിയ കഴിഞ്ഞ വര്‍ഷം അവസാനമാണ്. മെഴ്‌സിഡീസ് ജി വാഗണിനെ അടിസ്ഥാനപ്പെടുത്തിയാണ് ഫോഴ്‌സ് മോട്ടോഴ്‌സ് ഗൂര്‍ഖയെ സൃഷ്ടിച്ചത്. ഉരുണ്ട എല്‍ഇഡി ഇന്റഗ്രേറ്റഡ് ഹെഡ്ലാംപും ബോണറ്റിലെ ഇന്‍ഡിക്കേറ്ററും ബമ്പറും ഗൂര്‍ഖയില്‍ ജി വാഗന്‍ രൂപഗുണം വാരി വിതറുന്നുണ്ട്. പ്രായോഗികവും ഭംഗിയുള്ളതുമായ ബോഡി ക്ലാഡിങ്, ഫുട്‌ബോര്‍ഡ്.

പഴയ മോഡലിനെക്കാള്‍ 22 മി.മി.  നീളവും 20 മി.മി. ഉയരവുമുണ്ട്. മുന്‍ ഓവര്‍ഹാങ് 13 സെ.മി. കൂടിയത് പുതിയ സുരക്ഷാ നിയമങ്ങള്‍ക്കനുസരിച്ച് ബമ്പറും മറ്റും പരിഷ്‌കരിക്കാനാണ്. 2400 മി.മി. എന്ന പഴയ വീല്‍ ബേസ് തന്നെ. മനോഹരമായ നാലു ക്യാപ്റ്റന്‍ സീറ്റുകള്‍. ഡാഷ് ബോര്‍ഡ് ആധുനിക ഓഫ് റോഡ് എസ്യുവികള്‍ക്ക് ഇണങ്ങുന്ന തരം. നല്ല സ്റ്റിയറിങ്, ടച്ച് സ്‌ക്രീന്‍ സ്റ്റീരിയോ, മികച്ച എസി, കാറുകളോടു കിട പിടിക്കും ഉള്‍വശം എന്നിവ പുതിയ ഗൂര്‍ഖയിലുണ്ട്.

പുറത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന സ്‌നോര്‍ക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റാണ്. എപ്പോള്‍ വേണമെങ്കിലും ബോണറ്റ് ഉയരത്തില്‍ വെള്ളത്തിലൂടെ ഓടാന്‍ ഈ സ്‌നോര്‍ക്കല്‍ തുണയാകും. 2.6 ലീറ്റര്‍ ടി ഡി 2650 എഫ് ഡീസല്‍ എന്‍ജിന് കരുത്ത് 91 ബി എച്ച് പിയും ടോര്‍ക്ക് 250 എന്‍ എമ്മും. മെഴ്‌സിഡീസ് ജി 28 അഞ്ചു സ്പീഡ് ഗീയര്‍ബോക്‌സ്. ഓഫ് റോഡുകള്‍ക്കായി ഫോര്‍ വീല്‍ ഡ്രൈവ് ലോ, ഹൈ മോഡുകള്‍, ഡിഫറന്‍ഷ്യല്‍ ലോക്ക് എന്നിവയുണ്ട്.