Monday, April 29, 2024
keralaNewspolitics

കോണ്‍ഗ്രസില്‍ കെ സി വേണുഗോപാലിനെതിരെ ഗ്രൂപ്പുകളുടെ പട നീക്കം

ഡിസിസി വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ പട നീക്കം.

നേതാവിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് . ഗ്രൂപ്പുകള്‍ സജീവമായ കോണ്‍ഗ്രസില്‍ കെ സി വേണുഗോപാല്‍ മൂന്നാമതൊരു ഗ്രൂപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കു ന്നതായാണ് ഗ്രൂപ്പുകളുടെ പരാതി. ഗ്രൂപ്പ് പോര് നിര്‍ത്തുമെന്ന് പറഞ്ഞ് എത്തിയ വ്യക്തിയാണെങ്കിലും ഇപ്പോള്‍ സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കി കേരളത്തിലെ കോണ്‍ഗ്ര സിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് കെ സി വേണുഗോപാല്‍ ശ്രമിക്കുന്നതെന്ന് എ, ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിന് അയച്ച കത്തില്‍ ആരോപിക്കുന്നു.

അതേസമയം കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര്   മുറുകുന്നതിലും നേതാക്കന്മാരുടെ ഇടയില്‍ പരസ്യപ്രതികരണങ്ങള്‍ തുടരുന്നതിലും ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുണ്ടെന്ന് സൂചന. ഇരു ഗ്രൂപ്പിലേയും മുതിര്‍ന്ന നേതാക്കള്‍ സംയമനം പാലിക്കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. ഇവരോട് നേരിട്ട് സംസാരിക്കാന്‍ കെ പി സി സി നേതൃത്വത്തോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസിസി വിവാദത്തില്‍ കെ പി സി സി നേതൃത്വം ചര്‍ച്ചക്കു മുന്‍കൈ എടുത്താല്‍ സഹകരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു.