Sunday, May 12, 2024
Local NewsNews

റെജി അമ്പാറ കോണ്‍ഗ്രസ് എരുമേലി മണ്ഡലം പ്രസിഡന്റ്

കാലം കരുതിവച്ച കാവ്യനീതി ……………
അമ്പാറ കോണ്‍ഗ്രസ് എരുമേലി മണ്ഡലം പ്രസിഡന്റ്

എരുമേലി: കാലം കരുതി വച്ച കാവ്യനീതി എന്ന കവി ഭാവനയെ അക്ഷരാര്‍ത്ഥത്തില്‍ ശരിവച്ച രാഷ്ട്രീയ നേതാക്കളുടെ പട്ടികയിലേക്കാണ് ഈ നേതാവ് എത്തി നില്‍ക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ തനിക്കായി വെച്ചു നീട്ടിയ അവസരങ്ങള്‍ എല്ലാം ഒന്നൊന്നായി തെന്നിമാറിയപ്പോഴും ആ കരുത്തുറ്റ യുവനേതാവില്‍ ഒരു ചാഞ്ചാട്ടവും ഉണ്ടായില്ല. ഈ നിശ്ചയ ദാര്‍ഡ്യമാണ് കോണ്‍ഗ്രസിന് എരുമേലി മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാന്‍ വഴിയൊരുക്കിയതെന്ന് വ്യക്തം.

കഴിഞ്ഞ 40 വര്‍ഷത്തെ കോണ്‍ഗ്രസിന് ഒപ്പം നിന്ന് ഒറ്റയാള്‍ പോരാട്ടം നടത്തിയ എരുമേലി സ്വദേശി റജി ജേക്കബ് എന്ന റെജി അമ്പാറയ്ക്കാണ് അവസാനം അര്‍ഹതപ്പെട്ട അംഗീകാരം നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന് വഴിയൊരുക്കിയിരിക്കുന്നത്.1985 – 88 കാലത്ത് അക്ഷര നഗരിയുടെ പ്രകാശമായി നിന്ന സി എം എസ് കോളേജില്‍ കെ എസ് യുവിന്റെ കൊടി പിടിച്ച് മഹാത്മ ഗാന്ധി സര്‍വ്വകലാശാലയില്‍ കൗണ്‍സിലറായി രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു.

എം ജി യൂണിവേഴ്‌സ് സിറ്റി യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗം, കെ എസ് യു ജില്ല സെക്രട്ടറി , പഠനത്തിന് ശേഷം 1995 ല്‍ യൂത്ത് കോണ്‍ഗ്രസ് എരുമേലി മണ്ഡലം പ്രസിഡന്റ്, തുടര്‍ന്ന് പഠിച്ച സ്‌കൂളായ എരുമേലി സെന്റ് തോമസ് ഹൈസ്‌കൂളില്‍ പി റ്റി എ പ്രസിഡന്റ്, എരുമേലി നിര്‍മ്മല പബ്ലിക് സ്‌കൂളിലെ പി റ്റി എ പ്രസിഡന്റ്, എരുമേലി അസംപ്ഷന്‍ ഫെറോന ചര്‍ച്ച് ട്രസ്റ്റി, കോണ്‍ഗ്രസ് മുണ്ടക്കയം ബ്ലോക്ക് കമ്മറ്റി ജനറല്‍ സെക്രട്ടറി തുടങ്ങി കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് കരുത്തുറ്റ നേതാവായി മാറുകയായിരുന്നു.

കെ പി സി സി പ്രസിഡന്റ് കെ. സുധാരകന്‍ നോമിനേറ്റ് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി റ്റി യു രാധാകൃഷ്ണനാണ് റജി അമ്പാറയെ കോണ്‍ഗ്രസ് എരുമേലി മണ്ഡലം പ്രസിഡന്റായി പേര് പ്രഖ്യാപിച്ചത്. കഴിഞ്ഞ കാലങ്ങളില്‍ എരുമേലി കോണ്‍ഗ്രസ് നേടിയ വികസന പാതയിലൂടെ ശക്തമായി പാര്‍ട്ടിയെ നയിക്കുകയെന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.

തന്നെ വളര്‍ത്തിയ പ്രവര്‍ത്തകരോടും പിന്തുണ നല്‍കിയ നേതാക്കളോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പുതിയ സ്ഥാനം പ്രവര്‍ത്തകര്‍ക്കും – പാര്‍ട്ടിക്കും ഒപ്പം നിന്ന് എരുമേലിയുടെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്നും റെജി അമ്പാറ കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു.