Tuesday, May 14, 2024
keralaNews

കെ ആര്‍ ഗൗരിയമ്മയുടെ ആരോഗ്യനില അതീവ ഗുരുതരം

 വീണ്ടും ഐസിയുവിലേക്ക് മാറ്റി

മുതിര്‍ന്ന രാഷ്ട്രീയനേതാവും മുന്‍ മന്ത്രിയുമായ കെ ആര്‍ ഗൗരിയമ്മ അതീവ ഗുരുതരാവസ്ഥയില്‍ . ഇതേത്തുടര്‍ന്ന് ഗൗരിയമ്മയെ വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പനിയും മൂത്രാശയ സംബന്ധമായ രോഗവുംമൂലം ഏപ്രില്‍ 22 ന് ആണ് ഗൗരിയമ്മയെ തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ഗൗരിയമ്മയെ തീവ്രപരിചരണ വിഭാഗത്തില്‍നിന്നും മുറിയിലേക്ക് മാറ്റിയിരുന്നു.