Saturday, April 20, 2024
keralaNews

കോട്ടയത്ത് ചികിത്സയ്‌ക്കെത്തുന്ന രോഗികളുടെ ജാതി ചോദിക്കുന്നതായി പരാതി

ഗാന്ധിനഗര്‍. മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ രോഗികള്‍ക്ക് പ്രവേശനം ലഭിക്കുന്നതിനായി അഡ്മിഷന്‍രജിസ്റ്റര്‍ രേഖപെ ടുത്തുമ്പോള്‍ ജാതിചോദിക്കുന്നതായി പരാതി.                                                                                 

രോഗികളായ കുട്ടികളെ ബന്ധപ്പെട്ട വാര്‍ഡുകളിലേയ്ക്ക് ഡോക്ടര്‍മാര്‍ അഡ്മിറ്റ് ചെയ്യുമ്പോള്‍, അഡ്മിഷന്‍ കൗണ്ടറില്‍ ചെന്ന് അഡ്മിഷന്‍ ബുക്ക് വാങ്ങണം.

ഈ സമയത്ത് രോഗിയുടെ പേര്, രക്ഷിതാവിന്റെ പേര് മേല്‍ വിലാസം എന്നിവ നല്‍കണം. അങ്ങനെ നല്‍കുമ്പോഴാണ് രോഗിയുടെ ജാതിയും മതവും അന്വേഷിക്കുന്നത്.

ഇതും ഈ അഡ്മിഷന്‍ ബുക്കിലും, രജിസ്റ്ററിലും രേഖപെടുത്തും. കഴിഞ്ഞ ദിവസം പനിയെ തുടര്‍ന്ന് 5 വയസുള്ള കുട്ടിയെ ആശുപത്രിയില്‍ പ്രവേശപ്പിക്കുവാന്‍ എത്തി.

അഡ്മിഷന്‍ കൗണ്ടറില്‍ എത്തിയപ്പോള്‍ കൗണ്ടറിലിരുന്ന ജീവനക്കാരന്‍ല്കുട്ടി പട്ടികജാതി യോ/പട്ടികവര്‍ത്തില്‍പ്പെട്ടതാണോയെന്നും, മത മേതാ ണെന്നുംചോദിച്ചു. കുട്ടിക്ക് ജാതിയും മതവും ഇല്ലെന്ന് പിതാവ്. ഇത് തര്‍ക്കത്തിനും ബഹളത്തിന്നും കാരണമായി. ചികിഝ ആവശ്യമായതിനാല്‍പിന്നീട് ഇത് പറയേങ്ങി വന്നു.                   

പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടരോഗികള്‍ക്ക് മുഴുവന്‍ ചികിഝകളും പൂര്‍ണ്ണമായി സൗജന്യമാണ്. ഇതിനായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഈ വിഭാഗത്തിന്റെ പ്രമോട്ടര്‍മാരെ വികസന വകുപ്പില്‍ നിന്ന് സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. അതിനായി ആശു പത്രികളില്‍ പ്രത്യേക കൗണ്ടര്‍ സ്ഥാപിച്ചിട്ടുമുണ്ട്.

ചികിത്സയ്‌ക്കെത്തുന്ന പട്ടിക വര്‍ഗ്ഗരോഗികള്‍ക്ക് അറിയുകയും ചെയ്യാം. രോഗി ആശു പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ ഉടന്‍ തന്നെ രോഗിയുടെ ബന്ധു ഈ കൗണ്ടറിലെത്തി രജിസ്റ്റര്‍ ചെയ്യുകയും ചികിത്സ സൗജന്യമാക്കു കയും ചെയ്യുന്നതാണ് രീതി. എന്നാല്‍ അഡ്കൗമിഷന്‍ കൗ ണ്ടറിലെത്തുന്ന നിര്‍ദ്ധനരെന്ന് തോന്നുന്ന മുഴുവന്‍ രോഗികളുടെ ബന്ധുക്കളുടേയും ജാതിയും മതവും ചോദിക്കുന്ന രീതിയാണ് ഈ വിഭാഗത്തില്‍പ്പെടാത്ത വരെ പ്രകോപ്പിക്കുന്നത്.

മറ്റൊരു സര്‍ക്കാര്‍ ആശുപത്രികളിലും ഇല്ലാത്ത രീതിയാണ് കുട്ടികളുടെ ആശുപത്രിയില്‍ തുടരുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നു മാണ് ആ വശ്യം. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടരോഗികള്‍ക്ക് സൗജന്യ ചികിഝയുള്ളതിനാല്‍ ഇവരെ തിരിച്ചറിയുവാന്‍ വേണ്ടിയാണ് അഡ്മിഷന്‍ സമയത്ത് ജാതിയും മതവും ചോദിക്കുന്നതെന്നും ആക്ഷേപമുണ്ടായ സാഹചര്യത്തില്‍ ഈ ചോദ്യം ഒഴിവാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു