Sunday, May 5, 2024
keralaNewsUncategorized

സ്‌ക്രൂഡ്രൈവറുപയോഗിച്ച് കുത്തി നിലത്ത് വീണപ്പോള്‍ കല്ലെടുത്ത് നെഞ്ചിലിടിച്ചു

 

കോട്ടയം: ചങ്ങനാശ്ശേരിയില്‍ സ്‌ക്രൂഡ്രൈവറുപയോഗിച്ച് ഗൃഹനാഥനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി മുണ്ടുകുഴി ഭാഗത്ത് പുതുപ്പറമ്പില്‍ വീട്ടില്‍ സന്തോഷ് കുമാര്‍ എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം രാവിലെ ചങ്ങനാശ്ശേരി ബിവറേജ് ഷോപ്പിന് സമീപം വച്ച് കുറിച്ചി ഇത്തിത്താനം സ്വദേശിയെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തുകയായിരുന്നു. കൂടാതെ കല്ല് ഉപയോഗിച്ച് നെഞ്ചിനിടിക്കുകയും ചെയ്തു. കുറച്ചു ദിവസം മുന്‍പ് സന്തോഷ് കുമാറും ചെത്തിപ്പുഴയിലുള്ള സുഹൃത്തും തമ്മില്‍ ഉണ്ടായ വഴക്ക് ഇയാള്‍ ഇടപെട്ട് പിന്തിരിപ്പിച്ച് വിട്ടിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് സന്തോഷ് കുമാര്‍ ഇയാളെ ആക്രമിച്ചത്. പരാതിയെ തുടര്‍ന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.