Friday, April 19, 2024
indiakeralaNews

കശ്മീരില്‍ വാഹനത്തിന് തീപിടിച്ച് അഞ്ച് സൈനികര്‍ മരിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയില്‍ സൈനിക വാഹനത്തിന് തീപിടിച്ച് അഞ്ച് ജവാന്‍മാര്‍ക്ക് വീരമൃത്യു . ഭട്ട ധുരിയന്‍ മേഖലയിലെ ഹൈവേയിലാണ് സംഭവം. ഇടിമിന്നലിനെ തുടര്‍ന്നാകാം തീപിടിത്തമുണ്ടായതെന്നാണ് സൂചന. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.സൈന്യവും പോലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.