Sunday, May 5, 2024
keralaNewsUncategorized

കോട്ടയത്ത് തട്ടിപ്പ് കേസില്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍

കോട്ടയം: കോട്ടയത്ത് പഞ്ചായത്ത് പ്രസിഡന്റിനെ തട്ടിപ്പ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട നിരണം പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ കെ പി പുന്നൂസിനെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എംബിബിഎസ് സീറ്റ് വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ കബളിപ്പിച്ചുവെന്നാണ് കേസ്. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് പരാതിക്കാരന്‍. ബിലിവേഴ്‌സ് സഭ അധ്യക്ഷന്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ സഹോദരനാണ് കെ പി പുന്നൂസ്. പ്രതിയെ 14 ദിവസത്തേക്ക് കോട്ടയം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്താണ് നിരണം.