Sunday, May 12, 2024
keralaNewspolitics

നീറ്റ് പരീക്ഷയ്ക്കായി എത്തിയ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രം അഴിപ്പിച്ചെന്ന പരാതിയില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍

നീറ്റ് പരീക്ഷയ്ക്കായി എത്തിയ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രം അഴിപ്പിച്ചെന്ന പരാതിയില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. കൊല്ലം ആയൂര്‍ മാര്‍ത്തോമ്മ കോളജിലെ 2 വനിത ജീവനക്കാരെയും മൂന്ന് പരീക്ഷാ ഏജന്‍സി ജീവനക്കാരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് ഡി.ഐ.ജി ആര്‍ നിശാന്തിനി പറഞ്ഞു. കൊല്ലം റൂറല്‍ എസ്.പി കെ.ബി.രവിയും കോളേജിലെത്തി. അഞ്ചു പരാതികള്‍ ഇതുവരെ ലഭിച്ചെന്ന് എസ്.പി. പറഞ്ഞു.
അതിനിടെ കോളജില്‍ കെഎസ്‌യു നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷം. കോളജിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമം തുടരുകയാണ്. കോളേജിനുള്ളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും കോളേജിന് പുറത്ത് എബിവിപി പ്രവര്‍ത്തകരും പ്രതിഷേധിച്ചു.