Friday, May 3, 2024
keralaLocal NewsNews

കോട്ടയത്ത് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും 14-ന്

കോട്ടയം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡൂട്ടിയില്‍ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരായ വിമുക്തഭടന്മാരെ അതിക്രൂരമായി മര്‍ദിച്ച എല്ലാ രാഷ്ട്രീയ ഗുണ്ടകളെയും അറസ്റ്റു ചെയ്തു മാതൃകാ പരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നാഷണല്‍ എക്‌സ് സര്‍വീസ് മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കോട്ടയത്ത് കളക്ട്രേറ്റ് റാലിയും ധര്‍ണ്ണയും സംഘടിപ്പിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രതിഷേധ ധര്‍ണ്ണ നടന്നു വരികയാണ്. സര്‍ക്കാരിന്റെയും , പോലീസിന്റെയും സംരക്ഷണത്തിലാണ് ഗുണ്ടകള്‍ വിലസുന്നത്. രാജ്യസേവനം കഴിഞ്ഞു മടങ്ങിവന്ന് കുടുംബം പോറ്റാന്‍ സൂരക്ഷാ ജോലിയില്‍ ഏര്‍പ്പെട്ട വയോധികനായ മുന്‍ സൈനികന് നേരയാണ് ഗുണ്ടകള്‍ ആക്രമണം അഴിച്ചുവിട്ടത്. നാടകീയമായി ഏതാനും പേര്‍ കീഴടങ്ങിയെങ്കിലും പ്രധാന പ്രതികള്‍ ഇന്നും സംരക്ഷണത്തിലാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലൊന്നും ഇല്ലാത്ത അവഗണനയും, അവഹേളനവുമാണ് ഇന്ന് കേരളത്തിലെ മുന്‍ സൈനീകര്‍ നേരിടുന്നത്.തിരുനക്കര ഗാന്ധി സ്‌ക്വയറില്‍ നിന്നാരംഭിക്കുന്ന റാലിയ്ക്ക് ജില്ലാ സെക്രട്ടറി ഡി മാത്യൂസ് സ്വാഗതവും, സംഘടനയുടെ അഖിലേന്ത്യ പി.ആര്‍. ഒ എം.റ്റി. ആന്റണി ഉദ്ഘാടനവും നടത്തും. ദക്ഷിണമേഖലാ സെക്രട്ടറി ബെന്നി കാരയ്ക്കാട്ട് ധര്‍ണ്ണയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഫാമിലി അസോസിയേഷന്‍ അഖിലേന്ത്യ ഓര്‍ഗനൈസിംഗ് സെക്ട്ടറി ലഫ്.കേണല്‍ (റിട്ട) ടി.ആര്‍. ശാരദാമ്മ, സംസ്ഥാന പ്രസിഡന്റ് ടി.കെ. പദ്മ കുമാരി ടീച്ചര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. പത്മകുമാരി ടീച്ചര്‍, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായ വിജയന്‍ നായര്‍, ജോസഫ് പി.തോമസ് , ജില്ല പ്രസിഡന്റ് വി.കെ. മത്തായി, കെ.എം ഇട്ടി,യമുന രാധാകൃഷ്ണന്‍ , പ്രകാശ് ഇ.ജെ. എന്നിവര്‍ പ്രസംഗിക്കും.