Thursday, May 9, 2024
keralaNewsUncategorized

എം.ടി.അബ്ദുല്ല മുസ്ലിയാര്‍ പെണ്‍കുട്ടി അപമാനിച്ചിട്ടില്ലെന്ന് സമസ്ത

കോഴിക്കോട് . എം.ടി.അബ്ദുല്ല മുസ്ലിയാര്‍ ഒരു പെണ്‍കുട്ടിയെയും അപമാനിച്ചിട്ടില്ലെന്നു സമസ്ത.

പെണ്‍കുട്ടിക്കും കുടുംബത്തിനും പരാതിയില്ലെന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രിക്കോയ തങ്ങള്‍ പറഞ്ഞു.

പെണ്‍കുട്ടിക്കു സ്റ്റേജില്‍ കയറാന്‍ മാനസികമായി ബുദ്ധിമുട്ടുണ്ടായിരുന്നു. അതു കണ്ടപ്പോഴാണ് ഇങ്ങനെയുള്ളവരെ സ്റ്റേജില്‍ കയറ്റേണ്ടതില്ലെന്നു പറഞ്ഞത്.

ബാലാവകാശ കമ്മിഷന്‍ കേസ് സ്വാഭാവികമാണ്. അതിനെ അതിന്റെ വഴിക്ക് നേരിടും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇസ്ലാമിക നിയമങ്ങള്‍ അറിയുമോയെന്ന് അറിയില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.

മലപ്പുറത്ത് മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ഥിയെ സംഘാടകര്‍ വേദിയിലേക്കു ക്ഷണിച്ചത്.