Friday, March 29, 2024
keralaLocal NewsNews

മുക്കൂട്ടുതറയിൽ വ്യാപാരിയെ മർദ്ദിച്ച കേസിൽ കോടതി വിധി പറയുന്നതിനിടെ പ്രതി ഇറങ്ങി ഓടി 

എരുമേലി:  മുക്കൂട്ടുതറയിൽ വ്യാപാരിയെ സംഘം ചേർന്ന്  മർദ്ദിച്ച കേസിൽ കോടതി വിധി പറയുന്നതിനിടെ പ്രതി ഇറങ്ങി ഓടി.കോട്ടയം സെക്ഷൻ കോടതിയിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു  സംഭവം. എഫ് ബി പോസ്റ്റിന്റെ പേരിലായിരുന്നു വ്യാപാരിയെ മൂന്നംഗ സംഘം ക്രൂരമായി മർദ്ദിച്ചത്. എഫ് ബിയിൽ വന്ന മരിച്ച ഒരാളിന്റെ ചരമ വാർത്തയ്ക്ക് കുറേ പേർ അഭിപ്രായം പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റ  കൂടെ വ്യാപാരിയും അഭിപ്രായം പോസ്റ്റ് ചെയ്തു. ഇതിനെതിരെ മരിച്ചയാളിന്റെ മക്കൾ പരാതിയുമായി രംഗത്തെ ത്തുകയായിരുന്നു. ഇവർ വ്യാപരി വ്യവസായി കമ്മറ്റിക്ക് പരാതി നൽകി.തുടർന്ന് നടന്ന ചർച്ചയിൽ എഫ് ബി  പോസ്റ്റിൽ വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ  ക്ഷമാപണവും നടത്തിയതിന് പിന്നാലെയാണ്  തന്നെ  മർദ്ദിച്ചതെന്നും വ്യാപാരി പറഞ്ഞു.21/7/ 2018 ൽ രാത്രിയിലായിരുന്നു സംഭവം. കടയിലെ ജോലിക്കാരന്റെ  വീട്ടിലേക്ക് പോകുന്നതിനിടെ പനക്കവയൽ സ്കൂളിന് സമീപം വച്ച് ഇരുചക്ര വാഹനം തടഞ്ഞു നിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. 19 ദിവസമാണ് വിവിധ  ആശുപത്രികളിൽ  ചികിത്സയിൽ കഴിഞ്ഞത്.മെഡിക്കൽ കോളേജ് ഏഴ് ദിവസം അബോധാവസ്ഥയിലുമായിരുന്നു.നാല് വർഷത്തെ കോടതി വിചാരണ നടപടികൾക്ക്  ശേഷം ഇന്നലെയാണ് കേസിൽ വിധി ഉണ്ടായത്.  കേസിലെ മൂന്ന് പ്രതികളും ജാമ്യത്തിലായിരുന്നു. ഇന്നലെ വൈകിട്ട് നാലിന് കോടതിയിലെത്തുകയും വിധി കേട്ടയുടനെ  പ്രതികളിലൊരാൾ ഇറങ്ങി ഓടുകയായിരുന്നു. അഞ്ച് വർഷം തടവും – 10000  രൂപ പിഴയുമായിരുന്നു കേസിൽ വിധി വന്നത്. വിധി പറഞ്ഞ് തുടർ നടപടികൾ സ്വീകരിക്കുന്നതിനിടെയായിരുന്നു പ്രതി ഇറങ്ങി ഓടിയത്.പ്രതിക്കായി എരുമേലി പോലീസ് തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.