Thursday, May 2, 2024
keralaNews

ഉദ്യോഗസ്ഥനോട് നിര്‍ബന്ധപൂര്‍വ്വം സല്യൂട്ട് വാങ്ങിയിട്ടില്ലെന്ന് സുരേഷ് ഗോപി.

ഉദ്യോഗസ്ഥനോട് നിര്‍ബന്ധപൂര്‍വം സല്യൂട്ട് വാങ്ങിയിട്ടില്ലെന്ന് സുരേഷ് ഗോപി. സല്യൂട്ടിനെക്കുറിച്ച് ഓര്‍മ്മിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് രാജ്യസഭാ എംപിയുടെ വിശദീകരണം. എംപി സ്ഥലത്ത് എത്തി 15 മിനുട്ട് കഴിഞ്ഞിട്ടും പൊലീസ് ഉദ്യോഗസ്ഥന്‍ വാഹനത്തില്‍ തന്നെ ഇരിക്കുകയായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന്റെ നടപടി എന്ത് മര്യാദയാണെന്നും എംപി ചോദിക്കുന്നു.

തൃശ്ശൂര്‍ പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സുരേഷ് ഗോപി സന്ദര്‍ശിക്കുന്നതിനിടെയാണ് വിവാദമുണ്ടാകുന്നത്. കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിക്കുകയായിരുന്നു. താന്‍ എംപിയാണ്, മേയറല്ല എന്നായിരുന്നു സല്യൂട്ട് ചെയ്യാത്ത പൊലീസ് ഉദ്യോഗസ്ഥനോടുള്ള സുരേഷ് ഗോപിയുടെ പ്രതികരണം.നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ചതില്‍ പൊലീസ് അസോസിയേഷനുള്‍പ്പെടെ എതിര്‍പ്പുണ്ടന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ പൊലീസ് അസോസിയേഷന്‍കാര്‍ രാഷ്ട്രീയക്കാരാണെന്നായിരുന്നു സുരേഷ് ഗോപി എംപിയുടെ പ്രതികരണം.