Friday, May 3, 2024
keralaNews

കോട്ടയം ജില്ലയില്‍ 40 പ്രശ്‌നബാധിത ബൂത്തുകള്‍.

കോട്ടയം ജില്ലയില്‍ 40 പ്രശ്‌നബാധിത ബൂത്തുകള്‍. തിരഞ്ഞെടുപ്പ് എത്തും മുമ്പേ ഇവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. തിരഞ്ഞെടുപ്പ് ദിനത്തില്‍ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സേനയെ വിന്യസിപ്പിക്കും. കൂടാതെ ലോക്കല്‍ പൊലീസിനെയും വിന്യസിക്കും. കുമരകം, വൈക്കം, ഈരാറ്റുപേട്ട എന്നിവിടങ്ങളിലാണ് കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകളുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള ജില്ലയിലെ ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന, ജില്ലാ പൊലീസ് ചീഫ് ഡി.ശില്പ, തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ എം.എല്‍. സജികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിലയിരുത്തി.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗനിര്‍ദേശങ്ങളും കൊവിഡ് പ്രതിരോധ മുന്‍കരുതലുകളും പാലിച്ച് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധനയും മോക് പോളും ഇതിനോടകം പൂര്‍ത്തിയായി. ആകെ? 3456? ബാലറ്റ് യൂണിറ്റുകളും 3157 കണ്‍ട്രോള്‍ യൂണിറ്റുകളും 3406 വി.വി പാറ്റ് മെഷീനുകളുമാണ് സജ്ജമാക്കിയിട്ടുള്ളത്. റിസര്‍വ് ഉള്‍പ്പെടെ ആവശ്യത്തിന് മെഷിനുകള്‍ ജില്ലയിലു?ണ്ട്. ആകെ 2406 പോളിംഗ് ബൂത്തുകളാണ് ക്രമീകരിക്കുന്നത്. 842 ബൂത്തുകള്‍ അധികമായി ക്രമീകരിച്ച ഓക്സിലിറി ബൂത്തുകളാക്കും. ഇതില്‍ തന്നെ 59 ബൂത്തുകള്‍ താത്കാലികമായി സജ്ജമാക്കേണ്ടവയാണ്. ബൂത്തുകളുടെ പ്രാഥമിക പരിശോധനയും പൂര്‍ത്തിയായി. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് വരണാധികാരികളുടെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. റാമ്പുകള്‍, വൈദ്യുതി ലഭ്യത, കുടിവെ?ള്ളം തുടങ്ങിയവ ഉറപ്പാക്കേണ്ടതുണ്ട്. ടോയ്ലറ്റ് സൗകര്യം കുറവുള്ള സ്ഥലങ്ങളില്‍ ശുചിത്വ മിഷന്റെ സഹകരണത്തോടെ ബയോ ടോയ്ലറ്റുകള്‍ ലഭ്യമാക്കും.

ഇക്കുറി ബൂത്തുകളില്‍ മൂന്ന് ക്യൂവാകും ഉണ്ടാവുക. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ക്യൂവിന് പുറമെ ഭിന്നശേഷിക്കാര്‍ക്കും 80ന് മുകളില്‍ പ്രായമായവര്‍ക്കും പ്രത്യേക ക്യൂ ഉണ്ടാവും. ക്യൂവില്‍ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് നില്‍ക്കേണ്ട സ്ഥലം മുന്‍കൂട്ടി മാര്‍ക്ക് ചെയ്യും. വോട്ടര്‍മാര്‍ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വോളണ്ടിയര്‍മാരെയും നിയോഗിക്കും. 80 വയസിന് മുകളിലുള്ളവര്‍, ഭിന്നശേഷി വോട്ടര്‍മാര്‍, കൊവിഡ് ബാധിച്ചവര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് പോളിംഗ് ബൂത്തില്‍ എത്താതെ വോട്ട് ചെയ്യാം. ആബ്‌സെന്റി വോട്ടര്‍മാര്‍ എന്നറിയപ്പെടുന്ന ഇവര്‍ക്കായി രണ്ട് പോളിംഗ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘങ്ങളെ നിയോഗിക്കും.7,72548 പുരുഷ വോട്ടര്‍മാരും 8,09449 സ്ത്രീ വോട്ടര്‍മാരുമാണ് ജില്ലയിലുള്ളത്. കൂടാതെ 10 ട്രാന്‍സ്‌ജെന്‍ഡര്‍മാരുമുണ്ട്.