Friday, May 3, 2024
keralaNews

ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍

ആലപ്പുഴ : ചേര്‍ത്തലയിലെ സ്വകാര്യ ഫാര്‍മസി കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്ത് പുതുവേല്‍ വര്‍ഗീസ് ചെറിയാന്റെ മകള്‍ കാസിയ മേരിചെറിയാന്‍ (22)ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രി കൂട്ടുകാര്‍ക്കൊപ്പം മുറിയില്‍ ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നതാണ്. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. അഞ്ചാം വര്‍ഷ ഫാംഡി വിദ്യാര്‍ത്ഥിനിയാണ് കാസിയ.ഒരാഴ്ച മുമ്പാണ് കാസിയ വീട്ടില്‍ നിന്ന് തിരികെ ഹോസ്റ്റലിലെത്തിയത്. അപസ്മാരം സംബന്ധമായ അസുഖത്തിന് ചികിത്സ ചെയ്യുകയായിരുന്നു എന്നാണ് ബന്ധുക്കളും കോളേജ് അധികൃതരും പറയുന്നത്. സംഭവത്തിന് പിന്നാലെ പോലീസ് എത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.