Sunday, May 5, 2024
keralaNewsUncategorized

സ്ത്രീയെ ആക്രമിച്ച പ്രതി 11 വര്‍ഷത്തിന് ശേഷം പിടിയില്‍

വര്‍ക്കല:വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയെ 11 വര്‍ഷത്തിന് ശേഷം ക്രിമിനല്‍ കേസിലെ പിടികിട്ടാപ്പുള്ളി പൊലീസ് പിടികൂടി.        ചെറുന്നിയൂര്‍ വില്ലേജില്‍ വെന്നിക്കോട് പണയില്‍ കടവ് മണ്‍കുഴി സുകന്യ നിവാസില്‍ ശശിലാല്‍ മകന്‍ രാജേഷ്(39) ആണ് ഇന്നലെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്.                                                                         2011ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചെറിന്നിയൂര്‍ സ്വദേശിയായ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കയറി അസഭ്യം പറയുകയും മണ്‍ചട്ടിയെടുത്ത് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ച ശേഷം പ്രതി നാടുവിടുകയായിരുന്നു.                                               ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിസ്സ. തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവി ഡി ശില്പയുടെ നേതൃത്വത്തില്‍ ജില്ലയില്‍ സംഘടിപ്പിച്ച സ്‌പെഷ്യല്‍               

ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി പൊലീസിന്റെ വലയിലായത്.വര്‍ക്കല ഡിവൈഎസ്പി പി നിയാസിന്റെ മേല്‍നോട്ടത്തില്‍ വര്‍ക്കല എസ് എച്ച് ഒ സനോജ് എസും. സംഘവും നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിലാണ് പ്രതിയെ പിടികൂടിയത്.

എസ് ഐ രാഹുല്‍ പി ആര്‍, എസ് ഐ സതീശന്‍, സിപിഓമാരായ ഫാറൂഖ്, അഭിലാഷ്, സുധീര്‍ എന്നിവരെ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.