Monday, May 6, 2024
keralaNews

പൊലീസിലെ സ്ഥാനക്കയറ്റം വിവാദത്തില്‍

പൊലീസിലെ സ്ഥാനക്കയറ്റത്തില്‍ അട്ടിമറി നടന്നതായി ആരോപണം. എറണാകുളം റേഞ്ചിനു കീഴില്‍ വരുന്ന 5 പൊലീസ് ജില്ലകളിലെ നാല്‍പതോളം പൊലീസ് ഉദ്യോഗസ്ഥരെ പറ്റിയുള്ള ‘രഹസ്യ റിപ്പോര്‍ട്ട്’ മനഃപൂര്‍വം പൂഴ്ത്തിവച്ച് ചിലരുടെ സ്ഥാനക്കയറ്റം വൈകിപ്പിച്ചതായാണ് ആക്ഷേപം. എഎസ്‌ഐ, എസ്‌ഐ തസ്തികളിലേക്ക് അടുത്തിടെ നടന്ന സ്ഥാനക്കയറ്റങ്ങളാണ് വിവാദമാവുന്നത്.

ഫെബ്രുവരി 26ന് 24 എഎസ്‌ഐമാരെ എസ്‌ഐമാരാക്കിയിരുന്നു. 8 പേരെയാണ് രഹസ്യ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന പേരില്‍ സ്ഥാനക്കയറ്റത്തിനു പരിഗണിക്കാതെ മാറ്റി നിര്‍ത്തിയത്. ചൊവ്വാഴ്ച 3 പേര്‍ക്കു കൂടി എസ്‌ഐമാരായി സ്ഥാനക്കയറ്റം നല്‍കി. ഇതില്‍ 2 പേര്‍ കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ നേതാക്കളാണ്. സീനിയോറിറ്റി പട്ടികയില്‍ ഇവരുടെ മുന്നിലുള്ള 3 പേരെയാണ് രഹസ്യ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നു പറഞ്ഞു മാറ്റിനിര്‍ത്തിയത്.