Friday, April 26, 2024
HealthindiakeralaNewsworld

കൊവിഷീല്‍ഡിനെക്കാള്‍ കൊവോവാക്സിന് കൂടുതല്‍ ഫലശേഷി

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ നിര്‍മ്മിത വാക്സിനായ കൊവോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചത്. ഒമിക്രോണിന്റെ ഭീഷണി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൊവോവാക്സിന്‍ ബൂസ്റ്റര്‍ ഡോസായി നല്‍കണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. കൊവോവാക്സിന് ഉയര്‍ന്ന പ്രതിരോധശേഷിയുണ്ടെന്ന് പരീക്ഷണങ്ങളില്‍ കണ്ടെത്തിയിരുന്നു. ഫലപ്രാപ്തിയും ഏറ്റവും മികച്ചതാണ്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച മൂന്നാമത്തെ വാക്സിനാണ് കൊവോവാക്സ്. നേരത്തേ കൊവാക്സിനും കൊവിഷീല്‍ഡിനുമാണ് അനുമതി ലഭിച്ചത്.കൊവിഷീല്‍ഡിനെക്കാള്‍ കൊവോവാക്സിന് കൂടുതല്‍ ഫലശേഷിയുണ്ടെന്ന് ഇന്‍സകോഗ് ഡയറക്ടര്‍മാരിലൊരാളായ അനുരാഗ് അഗര്‍വാള്‍ പറയുന്നു. ബൂസ്റ്റര്‍ ഡോസായി അസ്ട്രസെനക്കയോ, കൊവിഷീല്‍ഡോ നല്‍കുന്നതിലും നല്ലത് കൊവോവാക്സ് ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു. കൊറോണയുടെ ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് 70 മടങ്ങ് വേഗത്തില്‍ ഒമിക്രോണ്‍ പകരുമെന്നും കണ്ടെത്തിയിട്ടുണ്ട്.രോഗം അതിവേഗം പകരുന്നത് തടയാനായി ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടത് അത്യാവശ്യമാണെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. ഒമിക്രോണ്‍ വൈറസ് പിടിപെട്ട് 24 മണിക്കൂറിനുള്ളില്‍ മനുഷ്യരുടെ ശ്വാസകോശ നാളിയുടെ ശാഖകളില്‍ ഒമിക്രോണ്‍ വൈറസ് എത്തുന്നതായി ഗവേഷണറിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ശ്വാസകോശത്തിലെ കോശസംയുക്തങ്ങളില്‍ വൈറസ് പെരുകുന്നത് യഥാര്‍ഥ വൈറസിനേക്കാള്‍ 10 മടങ്ങ് കുറവ് കാര്യക്ഷമതയോടെയാണെന്നും പഠനത്തില്‍ പറയുന്നു.