Wednesday, April 24, 2024
Local NewsNews

എരുമേലിയിൽ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി സ്ഥാപിക്കണം

എരുമേലി:

ശബരിമല തീർഥാടന കേന്ദ്രമായ എരുമേലിയിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കണമെന്ന്  ആവശ്യപ്പെട്ട്  ബിനു നിരപ്പേൽ സംസ്ഥാന സർക്കാരിനും, ആരോഗ്യവകുപ്പിനും , കേന്ദ്ര ആരോഗ്യ വകുപ്പിനും   നിവേദനം നൽകി.

നിവേദനത്തിന്റെ  അടിസ്ഥാനത്തിൽ പൂഞ്ഞാർ  എംഎൽഎയുടെ വികസന പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന പ്രൊപ്പോസൽ ചർച്ചയിൽ എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രം സ്പെഷാലിറ്റി  ആശുപത്രിയായി ഉയർത്തുന്നതിനുള്ള പദ്ധതി തയ്യാറാക്കി സമർപ്പിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകിയതായും സംസ്ഥാന  ആരോഗ്യവകുപ്പ് മറുപടി നൽകിയതായും ബിനു പറഞ്ഞു .

എരുമേലിയിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതു സംബന്ധിച്ച്   പ്രധാനമന്ത്രിക്കും, പത്തനംതിട്ട എം.പി ആന്റോ  ആൻറണിക്കും  നിവേദനം നൽകിയിരുന്നു.