Thursday, April 25, 2024
keralaNews

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നുവീണ് വിദ്യാര്‍ഥിനിക്ക് പരുക്ക്.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നുവീണ് വിദ്യാര്‍ഥിനിക്ക് പരുക്ക്.പാറശാല ഐ.ടി.ഐയിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി മന്യക്കാണ് കളിയിക്കാവിള ബസില്‍ നിന്ന് വീണ് പരുക്കേറ്റത്. നെയ്യാറ്റിന്‍കര ടി.ബി.ജംഗ്ഷനിലാണ് രണ്ടുദിവസം മുമ്പ് രാവിലെയാണ് അപകടം നടന്നത്. തിരക്കേറിയ ബസിന്റെ വാതില്‍ക്കല്‍ നിന്ന വിദ്യാര്‍ഥിനി തെറിച്ചുവീഴുകയായിരുന്നു. വിദ്യാര്‍ഥിനി വീണിട്ടും നിര്‍ത്താതെ പോയ ബസ് അരകിലോമീറ്റര്‍ മാറി പൊലീസ് തടഞ്ഞു. ബോധരഹിതയായി കിടന്ന മന്യയെ പിന്നാലെ വന്ന ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിച്ചത്. താടിയെല്ലിന് പൊട്ടലേറ്റ വിദ്യാര്‍ഥിനി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണ്.