Saturday, May 4, 2024
educationLocal NewsNews

കൊല്ലമുള ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ വാര്‍ഷികാഘോഷം നടത്തി

കൊല്ലമുള കൊല്ലമുള ലിറ്റില്‍ ഫ്‌ളവര്‍ പബ്‌ളിക് സ്‌കൂള്‍ ആന്റ് ജൂനിയര്‍ കോളേജിന്റെ 29-ാമത് വാര്‍ഷികാഘോഷം ‘സര്‍ഗ്ഗോത്സവം 2023’ ഡിസംബര്‍ 22-ന് (വെള്ളിയാഴ്ച) സമുചിതമായി ആഘോഷിച്ചു. സി.എം.എഫ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ:ഫാദര്‍ സിബി ഞാവള്ളിക്കുന്നേല്‍ അധ്യക്ഷത വഹിച്ച ആഘോഷപരിപാടിയില്‍ പ്രശസ്ത സിനിമ താരം സിജോയി വര്‍ഗ്ഗീസ് മുഖ്യാതിഥിയായി പങ്കെടുത്തു.

സ്‌കൂള്‍ മാനേജര്‍ റവ:ഫാദര്‍ മാത്യു പനയ്ക്കക്കുഴിയില്‍ സ്വാഗതവും , സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ: ഫാദര്‍ സോജി ജോസഫ് ചെറുശ്ശേരില്‍ വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രസ്തുത പരിപാടിക്ക് റവ:ഫാദര്‍ മാത്യു കല്ലറയക്കല്‍ (വികാരി സെന്റ് മരിയ ഗൊരേത്തി ചര്‍ച്ച് കൊല്ലമുള )റ്റി.കെ ജയിംസ് (പഞ്ചായത്ത് പ്രസിഡന്റ് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് ) ബി രാജഗോപാല്‍ (സി.ഐ വെച്ചൂച്ചിറ പോലീസ് സ്റ്റേഷന്‍ ).

സജീവ് എം എസ് (പി.റ്റി . എ പ്രസിഡന്റ്) എന്നിവര്‍ ആശംസയും അറിയിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.