Saturday, May 4, 2024
Local NewsNews

അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എരുമേലി സ്വദേശി അറസ്റ്റില്‍

എരുമേലി: അയല്‍വാസിയായ മധ്യവയസ്‌കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എരുമേലി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മണിപ്പുഴ വട്ടോന്‍കുഴി ഭാഗത്ത് മറ്റത്തില്‍ വീട്ടില്‍ മൂര്‍ഖന്‍ ജോയി എന്ന് വിളിക്കുന്ന ജോയി (60) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 26 ആം തീയതി രാത്രി 8 മണിയോടുകൂടി തന്റെ അയല്‍വാസിയായ മധ്യവയസ്‌കനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

ജോയിക്ക് മധ്യവയസ്‌കനോട് മുന്‍ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് മധ്യവയസ്‌കനെ വീടിന് സമീപം വച്ച് വാക്കത്തി കൊണ്ട് ആക്രമിച്ചത്. തുടര്‍ന്ന് ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു.

എരുമേലി സ്റ്റേഷന്‍ എസ്.എച്ച്.ഒ ബിജു ഇ.ഡി, എസ്.ഐ ശാന്തി കെ.ബാബു, എ.എസ്.ഐ ജോണ്‍സണ്‍, ലീല, സി.പി.ഒ മാരായ അനീഷ്, ജിഷാദ്, അഭിലാഷ്,സിറാജ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ എരുമേലി, മണിമല, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, ഗാന്ധിനഗര്‍, മുട്ടം, തിരുവല്ല എന്നീ സ്റ്റേഷനുകളിലെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇയാളെ കോടതിയില്‍ ഹാജരാക്കി.