Sunday, May 19, 2024
keralaNews

സംസ്ഥാനത്ത് തിങ്കളാഴ്ച 7,719 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് തിങ്കളാഴ്ച 7719 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400, കണ്ണൂര്‍ 339, പത്തനംതിട്ട 327, കാസര്‍ഗോഡ് 326, ഇടുക്കി 171, വയനാട് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 68,573 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,12,89,498 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 161 മരണമാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,342 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,743 പേര്‍ രോഗമുക്തി നേടി.