Friday, April 26, 2024
keralaNews

യുഎഇ പൗരനെ വിട്ടയ്ക്കാന്‍ മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന ആരോപണവുമായി സ്വപ്ന സുരേഷ്.

കൊച്ചി :നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ വിട്ടയ്ക്കാന്‍ മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന ആരോപണവുമായി സ്വപ്ന സുരേഷ്. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന തുറൈയ്യ ഫോണുമായി 2017 ഓഗസ്റ്റ് നാലിന് നെടുമ്പാശേരിയില്‍ പിടിയിലായ യുഎഇ പൗരന് ജാമ്യം ലഭിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലുണ്ടായി. യുഎഇ കൗണ്‍സലേറ്റ് ശിവശങ്കര്‍ മുഖേനയാണ് മുഖ്യമന്ത്രിയെ ഈ വിവരം അറിയിച്ചത്. തുടര്‍ന്ന് ഇയാള്‍ക്ക് ജാമ്യം ലഭിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലുണ്ടായി. തൊട്ടടുത്ത ദിവസം ജാമ്യം ലഭിച്ച യുഎഇ പൗരന്‍ ഓഗസ്റ്റ് ആറിന് തന്നെ രാജ്യംവിട്ടു. ഇത്രയും ഗുരുതരമായ ഈ കേസില്‍ പിന്നീട് തുടരന്വേഷണമുണ്ടായില്ല. കേസിലെ കൂടുതല്‍ തെളിവുകള്‍ അടുത്ത ദിവസം താന്‍ പുറത്ത് വിടുമെന്നും സ്വപ്ന സുരേഷ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു