Saturday, May 11, 2024
keralaNews

എം.സി ജോസഫൈനെ പരസ്യമായി തള്ളിപ്പറഞ്ഞ് വീണ്ടും പി.കെ ശ്രീമതി

എം.സി ജോസഫൈനെ പരസ്യമായി തള്ളിപ്പറഞ്ഞ് വീണ്ടും പി.കെ ശ്രീമതി മാധ്യമങ്ങളോട് പ്രതികരിച്ചു.പരാതിക്കാരോട് അന്തസ്സോടെ പെരുമാറണം. എന്റെ വ്യക്തിപരമായ അഭിപ്രായവും പാര്‍ട്ടി നിലപാടും അതുതന്നെയാണ്. അങ്ങനെ ഉണ്ടാവാത്ത സാഹചര്യത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. ശ്രീമതി പറഞ്ഞു.സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തില്‍ ജോസഫൈന്‍ തെറ്റ് ഏറ്റു പറഞ്ഞതായി പി.കെ ശ്രീമതി മാധ്യമങ്ങളോട് പ്രതികരിച്ചു. വനിതാ കമ്മിഷന്‍ ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെ അവസാനത്തെ അത്താണിയാണ്. അവിടെ പരാതി പറയാനെത്തുന്നവര്‍ക്ക് ആശ്വാസമാവുന്ന വിധത്തില്‍ പെരുമാറേണ്ടതുണ്ടെന്നും ശ്രീമതി പറഞ്ഞു.

കടുത്ത വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി അതു ചര്‍ച്ച ചെയ്തതു സ്വാഭാവികമാണെന്ന് ശ്രീമതി കൂട്ടിച്ചേര്‍ത്തു. മനുഷ്യത്വവും സൗഹാര്‍ദവും പാര്‍ട്ടിയില്‍ പ്രധാനമാണ്. അതിനു സീനിയര്‍, ജൂനിയര്‍ എന്ന ഭേദമൊന്നുമില്ല ശ്രീമതി പറഞ്ഞു.
ജോസഫൈന്‍ വ്യക്തിപരമായി ഏറെ സമ്മര്‍ദങ്ങളിലൂടെ കടന്നുപോയ സമയമാണെന്നും ചാനല്‍ പരിപാടിയിലെ പരാമര്‍ശം അതുകൊണ്ടാവാമെന്നും ശ്രീമതി പറഞ്ഞു.