Friday, May 17, 2024
indiaNews

നയതന്ത്ര സ്വര്‍ണ്ണക്കടത്ത്: കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വര്‍ണം ഇഡി കണ്ടുകെട്ടി

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് പിടിച്ചെടുത്ത 30 കിലോ സ്വര്‍ണം ഇഡി കണ്ടുകെട്ടി. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളില്‍ നിന്നും പിടിച്ചെടുത്ത 14.98 ലക്ഷം രൂപയും എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് കണ്ടുകെട്ടിയതായി ഉത്തരവിറക്കിയിട്ടുണ്ട്. നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി പി.ആര്‍.സരിത്തില്‍ നിന്നും പിടികൂടിയ പണമാണ് ഇഡി കണ്ടുകെട്ടിയത്. പ്രതികളുടെ ബാങ്ക് ലോക്കറില്‍ നിന്ന് പിടികൂടിയ ഒരു കോടിരൂപ ഇഡി നേരത്തെ കണ്ട് കെട്ടിയിരുന്നു. കള്ളക്കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണമാണ് സ്വര്‍ണ്ണത്തിനായി നിക്ഷേപിച്ചതെന്ന് ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവില്‍ ഇഡി വ്യക്തമാക്കുന്നു. സ്വര്‍ണക്കടത്തിനായി പണം നിക്ഷേപിച്ച ഒന്‍പത് പേര്‍ക്ക് അന്വേഷണത്തിന്റെ ഭാഗമായി ഇഡി നോട്ടീസയച്ചിട്ടുണ്ട്. റബിന്‍സ്, അബ്ദു പി ടി,അബദുള്‍ ഹമീദ്, ഷൈജല്‍,കുഞ്ഞുമുഹമ്മദ്, ഹംജത് അലി, റസല്‍, അന്‍സില്‍ ഷമീര്‍ എന്നീ പ്രതികള്‍ക്കാണ് നോട്ടീസ് അയച്ചത്.